നാദിര്‍ഷയുടെ അറസ്റ്റ് തടയാനാകില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കും.. പ്രതിയാണോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി


നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന് സംവിധായകന്‍ നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കാന്‍ വേണ്ടി മാറ്റി. അതേസമയം നാദിര്‍ഷ പ്രതിയാണോയെന്നുള്ള കാര്യം വി. ഐ. പി പറയട്ടെയെന്ന് പള്‍സര്‍ സുനി പ്രതികരിച്ചു. വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ പറയും. വിസ്താര സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുനി. അതേസമയം നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം അറിഞ്ഞിട്ടില്ലയെന്നും ദിലീപിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിര്‍ഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നാദിര്‍ഷ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി




Sharing is Caring