ബനാറസ് സര്‍വ്വകലാശാല പ്രശ്‌നം അധികൃതരുടെ വീഴ്ച- കമ്മിഷണറുടെ റിപ്പോര്‍ട്ട്


അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ബനാറസ് സര്‍വ്വകലായിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് വരാണസി കമ്മീഷണറുടെ റിപ്പോര്‍ട്ട്. വരാണസി കമ്മീഷര്‍ നിതിന്‍ ഗോകര്‍ണ് ചീഫ് സെക്രട്ടറി രാജീവ് കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വ കലാശാല അധികൃതര്‍ പെണ്‍കുട്ടി നല്‍കിയ പരാതി ശരിയായ രീതിയില്‍ പരിഗണിച്ചില്ല. മാത്രമല്ല സാഹചര്യങ്ങളെ വളരെ മോശമായാണ് നേരിട്ടത്. കമ്മീഷറുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


പരാതി സമയത്തു പരിഹരിച്ചിരുന്നെങ്കില്‍ ഇത്രയും ഭീകരമായ സംഭവങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംഘര്‍ഷത്തിന്റെ മുഴുവന്‍ ഉത്തരവാദ്ത്തവും സര്‍വ്വകലാശ്ല അധികൃതര്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ശനിയാഴ്ച രാത്രി പൊലിസ് സര്‍വ്വകലാശാല കാമ്പസിനുള്ളില്‍ നടത്തി ആക്രമണങ്ങളില്‍ നിരവധി പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിരുന്നു. ഇത് രാജ്യമെങ്ങും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.

പെണ്‍കുട്ടികള്‍ക്കെതിരെ കാമ്പസില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. തു
ടര്‍ന്ന് പൊലിസ് കാംപസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരികയും ചെയ്തിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി. അതിനെതിരെയാണ് പൊലിസ് അതിക്രമമുണ്ടയത്. ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റിനേയും രണ്ടു പൊലിസുകാരേയും സ്ഥലം മാറ്റിയിരുന്നു.



Sharing is Caring