ബണ്ടിചോറിനെ അനുകരിച്ച് വാഹന മോഷണം: യുവാവ് അറസ്റ്റില്‍


വാഹന മോഷ്ടാവ് ബണ്ടി ചോറിനെ അനുകരിച്ച് ആഡംബര വാഹനമോഷണം പതിവാക്കിയ യുവാവ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായി. റോബിന്‍ എന്ന യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ വാഹന മോഷണ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.പോലീസ് എത്തിയപ്പോള്‍ കാമുകിക്കൊപ്പമായിരുന്നു യുവാവ്. ഒരു ബി.എം.ഡബ്ല്യൂ കാറും ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനവും ഇയാളുടെ ഒളിത്താവളത്തില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. യുവാവിന്റെ പഴ്‌സില്‍നിന്ന് ബണ്ടി ചോറിന്റെ ഫോട്ടോ പോലീസിന് ലഭിച്ചു.ബണ്ടി ചോറിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമ 25 തവണ കണ്ടുവെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, യു.പി, ചണ്ഡീഗഡ്,ഞ്ചാബ് എന്നിവിടങ്ങളില്‍നിന്നെല്ലാം യുവാവ് വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമ്പന്നര്‍ താമസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടത്തിവന്നത്.




Sharing is Caring