ബജറ്റ് ഇന്ന്: നോട്ട് പ്രതിസന്ധി മറികടക്കാന്‍ പാക്കേജ്


തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി ടി.എം.തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.
അടിസ്ഥാനസൗകര്യ വികസനത്തിനും സ്ത്രീസുരക്ഷക്കും മുന്‍ഗണന നല്‍കുന്നതിനൊപ്പം വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും.


നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജും ഉണ്ടാകും. സ്ത്രീസുരക്ഷക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കിയിരിപ്പാണ് ബജറ്റില്‍ ഉണ്ടാവുക എന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


സ്ത്രീസുരക്ഷാ പദ്ധതികള്‍ ഫലപ്രാപ്തിയെലെത്തുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനാല്‍ പദ്ധതിനിര്‍വഹണം വിലയിരുത്താന്‍ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ജെന്‍ഡര്‍ ഓഡിറ്റിങ്ങും നടത്തും.
കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണം ബജറ്റിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. ജി.എസ്.ടി നടപ്പാക്കുന്നതിനാല്‍ വാറ്റ് നികുതി ഇനത്തില്‍ മാറ്റമുണ്ടാകില്ല.



Sharing is Caring