ബംഗളുരുവില്‍ അല്‍‌-ക്വയ്ദ ഭീകരന്‍ പിടിയില്‍

ഭീകര സംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ദൽഹി പോലീസ് ബംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. മൗലാനാ അൻസാർ ഷാ എന്നയാളെയാണ് ദല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.

ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. . പ്രമുഖ നേതാക്കൾ, തിരക്കേറിയ സ്ഥലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യം വച്ചിരുന്നത്. ഇയാളെ ഇന്ന് പാട്യാല കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഡിസംബറില്‍ മറ്റ് രണ്ട് അല്‍ക്വയ്ദ പ്രവര്‍ത്തകരെ പ്രത്യേക ഭീകരവിരുദ്ധ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഷായുടെ വിവരം ലഭിച്ചത്. ഷായും ഭീകരരും തമ്മില്‍ നടത്തിയ പണമിടപാടുകളുടെ രേഖകളും ഭീകരവിരുദ്ധ സെല്‍ കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *