ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍ ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും

ന്യൂ​ഡ​ല്‍​ഹി: നാ​ലു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍ ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് മ​ക്രോ​ണ്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം.

പ്ര​തി​രോ​ധം, സു​ര​ക്ഷ, ഉൗ​ര്‍​ജം തു​ട​ങ്ങി​യ മേ​ഘ​ല​ക​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഭീ​ക​ര​ത, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം തു​ട​ങ്ങി​യ വി​ഷയ​ങ്ങ​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തും.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സോ​ളാ​ര്‍ അ​ലൈ​ന്‍​സ് (ഐ​എ​സ്‌എ) ന​രേ​ന്ദ്ര മോ​ദി​യും മ​ക്രോ​ണും പ​ങ്കെ​ടു​ക്കും. 121 രാ​ജ്യ​ങ്ങ​ളാ​ണ് ഐ​എ​സ്‌എ​യി​ലു​ള്ള​ത്. 2016 ജ​നു​വ​രി​യി​ലാ​ണ് മ​ക്രോ​ണ്‍ അ​വ​സാ​ന​മാ​യി ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ലാ​ണ് മോ​ദി അ​വ​സാ​ന​മാ​യി ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *