ഫ്രാന്‍സില്‍ ടിക് ടോകിന് നിരോധനം

ഡാറ്റാ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ക്ക് പിന്നാലെ ഫ്രാന്‍സില്‍ ടിക് ടോകിന് നിരോധനം. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

ടിക്ടോകിന് പുറമേ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ ജനപ്രിയ സമൂഹമാദ്ധ്യമങ്ങള്‍ക്കും ഫ്രാന്‍സ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഫ്രഞ്ച് ട്രാന്‍സ്ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി ട്വിറ്ററിലൂടെ ഔദ്യോഗികമായി വിവിരം പങ്കുവെയ്‌ക്കുകയായിരുന്നു.

‘ ഞങ്ങളുടെ അഡ്മിനിസ്‌ട്രേഷനുകളുടെയും സിവില്‍ സര്‍വീസുകളുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ ഫോണുകളില്‍ ടിക്ടോക് പോലുള്ള വിനോദ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.’ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി ട്വീറ്റ് ചെയ്തു.

ട്വിക് ടോക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകള്‍ ആവശ്യമായ സൈബര്‍ സുരക്ഷയും ഡാറ്റാ പരിരക്ഷയും നല്‍കുന്നില്ല. കൂടാതെ ഇത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫോണുകളിലെ ഡാറ്റാ സംരക്ഷണത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക് ടോകിന്റെയും മറ്റ് ആപ്പുകളുടെയും നിരോധനം ഉടന്‍ തന്നെ നിലവില്‍ വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *