ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന സൈന നേവാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ അകാനെ യാമഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ പരാജയം.
ആദ്യ ഗെയിമില്‍ 9-21 ന് സൈനയെ അനായാസമായി ജപ്പാന് താരം തോല്പിച്ചു. രണ്ടാം ഗെയിമില്‍ പൊരുതി നിന്നെങ്കിലും 21-23 ന് കീഴടങ്ങി ഗെയിമും മത്സരവും വിട്ടുകൊടുക്കേണ്ടി വന്നു ഇന്ത്യന്‍ താരത്തിന്.
ആദ്യ റൗണ്ടില്‍ കഷ്ടിച്ചാണ് സൈന ഡെന്മാര്ക്ക് താരത്തോട് ജയിച്ചത്. ടൂര്‍ണമെന്റില്‍ മറ്റു ഇന്ത്യന്‍ പ്രതീക്ഷകളായ കെ. ശ്രീകാന്ത് പി.വി.സിന്ധു, എച്ച്.എസ്.പ്രണോയ്, സായ്പ്രണീത്, എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
FLASHNEWS