ഫോണ്‍ ചോര്‍ത്തല്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി: ആരോപണം അന്വേഷിക്കും


ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്ത അന്വേഷിക്കണമെന്നാണ് ജേക്കബ് തോമസ് ആവശ്യപെട്ടിട്ടുള്ളത്. ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും . ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ല . ആരുടേയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.


ജേക്കബ് തോമസിനെതിരെ ഒട്ടേറെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അത് സമൂഹം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring