ഫോക്‌സ് വാഗണെതിരെ നിലപാട് കര്‍ശനമാക്കി ജര്‍മ്മനി; 24 ലക്ഷം ഡീസല്‍ കാറുകള്‍ പിന്‍വലിക്കണം

മലിനീകരണത്തട്ടിപ്പ് നടത്തിയ ഫോക്‌സ് വാഗണ്‍ കമ്പനിയോടുള്ള നിലപാട് ജര്‍മ്മനി കൂടുതല്‍ കര്‍ശനമാക്കുകയാണ്. ജര്‍മ്മന്‍ നിരത്തുകളിലോടുന്ന 24 ലക്ഷം കാറുകള്‍ പിന്‍വലിക്കണമെന്ന് ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടു. അടുത്ത വര്‍ഷം ആദ്യം തൊട്ട് ഡീസല്‍ കാറുകള്‍ തിരിച്ചുവിളിച്ചു തുടങ്ങും വിധം നടപടികള്‍ വേഗത്തിലാക്കണമെന്നും ജര്‍മ്മന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് ഗതാഗത മന്ത്രി അലക്‌സാണ്ടര്‍ ഡൊബ്രിന്‍ഡ് പറഞ്ഞു.
കാറുകളുടെ കേടുപാടുകള്‍ തീര്‍ക്കാമെന്ന കമ്പനിയുടെ നിര്‍ദ്ദേശം ജര്‍മ്മന്‍ സര്‍ക്കാര്‍ തള്ളി. ഇതോടെ വിവാദത്തില്‍ കുരുങ്ങിയ കമ്പനിക്ക് സര്‍ക്കാര്‍ തീരുമാനം ഇരട്ടിപ്രഹരമായി മാറി. വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യം ഇത്തരത്തില്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയോട് ഉത്തരവിടുന്നത്. 8.5 മില്യണ്‍ കാറുകള്‍ തിരിച്ചുവിളിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *