ഫേസ്ബുക്, വാട്സ്‌ആപ്പ് ചാറ്റിങ് ബന്ധം വളര്‍ന്നു; ഒടുവില്‍ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് ദാരുണാന്ത്യം

കൊച്ചി: എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച സംഭവത്തില്‍ ഇനിയും ദുരൂഹതകള്‍ വിട്ടുമാറിയിട്ടില്ല. നാം സ്ഥിരം കേട്ട് പഴകിയ സംഭവം തന്നെയാണ് ഈ പെണ്‍കുട്ടിയുടെയും മരണത്തിന് കാരണമായത്. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ അപ്പുകളിലൂടെയുള്ള സൗഹൃദം വളര്‍ന്നാണ് പിന്നീട് നിരന്തരമായ ഫോണ്‍ വിളികളിലേക്കും, വഴിവിട്ട ബന്ധങ്ങളിലേക്കും എത്തിയത്. സഹോദരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതോടെ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ സജീവമാകുകയും, എടവനക്കാട് സ്വദേശി ഗോകുലുമായി സൗഹൃദത്തിലാകുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ നിര്‍ബന്ധ പ്രകാരമാണ് പെണ്‍കുട്ടി ജോലിക്കായുള്ള അഭിമുഖത്തിന് പോകുകയാണെന്ന് വീട്ടുകാരെ ധരിപ്പിച്ച്‌ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തിയത്.
കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനത്തിനൊപ്പം തനിക്കൊരു വരുമാനം കൂടി ഉണ്ടെങ്കില്‍ നല്ലതായിരിക്കുമെന്ന് പറഞ്ഞാണ് ജോലിക്കാര്യം വീട്ടില്‍ അവതരിപ്പിച്ചത്. ഇതുവരെ ഒരു മോശം പേരും കേള്‍പ്പിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയായിരുന്നു അവള്‍. മകളുടെ മരണത്തിന് കാരണക്കാരനായ ഗോകുലിന് കടുത്ത ശിക്ഷ ലഭിക്കാന്‍ നിയമത്തിന്റെ ഏതറ്റംവരെയും പോകുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ കുടുംബം സാമ്ബത്തികമായി വളരെ പിന്നോക്കമാണ്. മരിച്ച പെണ്‍കുട്ടിക്ക് ഇളയതായി രണ്ടു കുട്ടികള്‍ കൂടിയുണ്ട്. മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും കുടുംബം ഇതുവരെയും മോചിതരായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *