ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സേഫ് ആക്കാം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നമ്മള്‍ ഓരോരുത്തരും. കൂടുതല്‍ സമയം ചിലവഴിക്കുന്നതിനു ആശ്രയിക്കുന്നതും സോഷ്യല്‍ മീഡിയകളെയാണ്. എന്നാല്‍ അവ ഉപയോഗിക്കുമ്ബോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോള്‍ വേണമെങ്കിലും നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം എന്നതു തന്നെയാണ്. സോഷ്യല്‍ മീഡിയ വഴി നിരവധി തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്. ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുക, അയാളുടെ ഫേക്ക് പ്രൊഫൈല്‍ ഉപയോഗിച്ച്‌ പലതരത്തിലുള്ള സാമ്ബത്തിക ഇടപാടുകള്‍, കുറ്റകൃത്യങ്ങള്‍. തുടങ്ങിയവ നടക്കുന്നുണ്ട്. ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫേസ് ബുക്ക്.

ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സേഫ് ആയി നോക്കണം എന്നുള്ളതിനുളള കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യം സ്ഥിരമായി ഒരു പാസ് വേര്‍ഡ് എന്ന രീതി ഒഴിവാക്കുക. ഇടയ്ക്കിടെ ഫേസ്ബുക്കിന്റെ പാസ്‌വേര്‍ഡ് മാറ്റി കൊണ്ടിരിക്കുക. രണ്ടാമതായി ആയി പ്രൊഫൈല്‍ ലോക്ക് ചെയ്യുക. നമ്മുടെ സുഹൃത്തുക്കള്‍ക്ക് അല്ലാത്ത അപരിചരായ ഒരു വ്യക്തിക്ക് നമ്മളുടെ പ്രൊഫൈല്‍ എടുത്തു നോക്കാനോ അതിലുള്ള ചിത്രങ്ങള്‍, പോസ്റ്റുകള്‍ കാണാനോ സാധിക്കുകയില്ല.

അതുകൊണ്ട് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും അപരിചിതരായ വ്യക്തിക്ക് കാണാന്‍ സാധിക്കുകയില്ല. ഫേസ് ബുക്ക് ആക്റ്റിവിറ്റി ഓഫ് ചെയ്തു വെക്കുക. അനാവശ്യമായി ഫേസ് ബുക്കില്‍ വരുന്ന പരസ്യങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാതിരിക്കുക. കമ്ബ്യൂട്ടര്‍ സെന്ററുകള്‍ കൂടാതെ മറ്റു കഫെ എന്നിവിടങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും പ്രോപ്പര്‍ ആയി തന്നെ ലോഗ് ഔട്ട് ചെയ്യേണ്ടതാണ്. കൂടാതെ പിന്നീട് പാസ് വേര്‍ഡ് മാറ്റുവാനും ശ്രദ്ധിക്കേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *