ഫെല്‍‌പ്സിന് 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ വെള്ളി


അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6.45ന് നടന്ന 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലിലാണ് ഫെല്‍പ്‍സ് രണ്ടാം സ്ഥാനത്തെത്തിയത്.


സിംഗപ്പൂരിന്റെ ജോസഫ് സ്‌കൂളിംഗാണ് സ്വര്‍ണം നേടിയത്. സ്‌കൂളിംഗ് 50.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഫെല്‍പ്‌സ് 51.14 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസ് വെങ്കലം നേടി.


റിയോയില്‍ പങ്കെടുത്ത നാലിനങ്ങളിലും സ്വര്‍ണം നേടിയ ഫെല്‍പ്‍സ് അഞ്ചാം സ്വര്‍ണം ലക്ഷമിട്ടാണ് ഇന്ന് ഇറങ്ങിയത്. പക്ഷേ സെമിഫൈനലിലും അഞ്ചാം സ്ഥാനം നേടിയായിരുന്നു ഫെല്‍പ്‍സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കൂളിങ് തന്നെയായിരുന്നു സെമിയിലും ഒന്നാമതെത്തിയത്. നാലു സ്വര്‍ണവും ഒരു വെള്ളിയുമായാണ് അദ്ദേഹം റിയോയോട് വിട പറയുന്നത്.



Sharing is Caring