‘ഫെയ്‌സ് ബുക്കിലെങ്കിലും അനുശോചനക്കുറിപ്പ് രേഖപ്പെടുത്താമായിരുന്നില്ലേ’ മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ


നിരാശയും രോഷവും നിറഞ്ഞ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായ, മരണടഞ്ഞ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. മൂന്നുതവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കിയിട്ടും ഒരുതവണ പോലും മറുപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് മഹിജയുടെ തുറന്നെഴുത്ത്. താന്‍ പഴയ എസ്എഫ്‌ഐക്കാരിയാണെന്ന് വ്യക്തമാക്കുന്ന മഹിജ താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി കാണുന്നതിന് ഏറെ കൊതിച്ചിരുന്നുവെന്നും പറയുന്നു.


‘അങ്ങയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളും തിരക്കുകളും അറിയാത്തത് കൊണ്ടല്ല ഇവിടെ അടുത്ത് കണ്ണൂരിലും, കോഴിക്കോടും അങ്ങ് വന്നപ്പോള്‍ ഞങ്ങളുടെ സങ്കടം കേള്‍ക്കാനും നീതി ലഭ്യമാക്കാനും ഒരിക്കലെങ്കിലും, ചാവുകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാത്ത എന്നെ തേടി വരുമെന്ന് ആഗ്രഹിച്ച് പോയി. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടു. ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി. ഒന്ന് എന്നെ ഫോണില്‍ വിളിക്കുകയോ അങ്ങയുടെ ഫെയ്‌സ് ബുക്ക് പേജില്‍ പോലും ഒരു അനുശോചന കുറിപ്പ് രേഖപ്പെടുത്തിുകയോ ചയ്തില്ലെന്ന് അറിയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്‌സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു’.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ജിഷ്ണു വിഷുക്കണി ഒരുക്കി കാണിച്ചത് പോലും പിണറായിയുടെ ഫോട്ടോ ആയിരുന്നുവെന്നും കത്തില്‍ പറയുന്നു.




Sharing is Caring