കൊച്ചി: ഫേസ്ബുക് വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ 5000 രൂപ ആവശ്യപ്പെട്ട് ഭീഷണി പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഏരൂര്‍ കണിയാമ്ബുഴ സ്വദേശി അഖില്‍ (23) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്കോ നിയമ പ്രകാരം എളമക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജനുവരിയില്‍ ഫേസ്ബുക് വഴി പരിചയപ്പെടുകയും തുടര്‍ന്ന് കൂട്ടുകാരന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം എളമക്കരയില്‍ ഉള്ള ഒരു സര്‍വീസ് അപ്പാര്‍ട്മെന്റില്‍ ഓയോ വഴി റൂം ബുക്ക് ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കല്യാണം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തിയത്. പുതുവത്സര തലേന്ന് ഞാറക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പഠനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രതി പറവൂര്‍ താലൂക്ക് ഓഫീസ് ഭാഗത്ത് വച്ച് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട താലൂക്ക് ജീവനക്കാര്‍ പറവൂര്‍ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് കേസെടുത്ത് എളമക്കര പൊലീസിന് കൈമാറുകയും ആയിരുന്നു.












