തിരുവനന്തപുരം: ഹര്‍ത്താലടക്കമുള്ള സമരങ്ങള്‍ക്കിടയില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടം ഈടാക്കാനുള്ള ഓര്‍ഡിനന്‍സിന് അനുമതി. സ്വകാര്യ സ്വത്ത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കുമെന്നും നഷ്ടങ്ങള്‍ ഈടാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഞ്ച് വര്‍ഷം കഠിനതടവ് ഉള്‍പ്പെടെ കര്‍ശന നിയമ വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്ളത്. ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരങ്ങള്‍ക്കിടയിലുണ്ടാകുന്ന ആക്രമണങ്ങളില്‍ വന്‍തോതില്‍ സ്വകാര്യനഷ്ടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ്. ബന്ദിന് ആഹ്വാനം ചെയ്തവരില്‍ നിന്നാണ് നഷ്ടം ഈടാക്കുന്നത്.













