ഫെഡറല്‍ ബാങ്കിന്‍റെ എ.ടി.എം തകര്‍ത്ത് എറണാകുളത്ത് മോഷണ ശ്രമം


കൊച്ചി: എറണാകുളം കിഴക്കമ്ബലത്ത് ഫെഡറല്‍ ബാങ്കിന്‍റെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് മുഖം തുണി കൊണ്ട് മറച്ച്‌ മോഷ്ടാവ് എ.ടി.എമ്മിലെത്തിയത്. പണം സൂക്ഷിക്കുന്ന ട്രേയുടെ ഭാഗം കമ്ബി പാരകൊണ്ട് തകര്‍ത്തു. എന്നാല്‍ പണമടങ്ങിയ ട്രേ എടുക്കാന്‍ കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന രണ്ട് ഫ്ലെക്സുകള്‍ എടുത്ത് എ.ടി.എം കൗണ്ടറിനു മുന്നില്‍ വച്ച ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. ഈ ദൃശ്യങ്ങള്‍ ബാങ്കിന്റെ സുരക്ഷ മോണിറ്ററില്‍ ലഭിച്ചതോടെ കുന്നത്തുനാട് പൊലീസിനെ വിവരം അറിയിച്ചു.


മോറയ്ക്കാലയില്‍ നൈറ്റ് പട്രോളിംങ്ങിന് ഉണ്ടായിരുന്ന പോലീസ് വാഹനം ഉടന്‍ എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. നീല ജീന്‍സും ഓറഞ്ച് കളര്‍ ടീ ഷര്‍ട്ടും ധരിച്ച ഒരാളാണ് മോഷണത്തിനെത്തിയതെന്ന് പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കുന്നത്തുനാട് സി.ഐ വി.ടി ഷാജന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ഇന്ന് പരിശോധിയ്ക്കും.


അന്ന അലൂമിനിയം കമ്ബനിയുടെ മുന്നില്‍ തേക്കടി-എറണാകുളം സംസ്ഥാന പാതയ്ക്ക് അഭിമുഖമായാണ് ഈ എ.ടി.എമ്മുള്ളത്.



Sharing is Caring