ഫീസ് വര്‍ധന: സ്വാശ്രയ മെഡിക്കല്‍​ മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍


തിരുവനന്തപുരം: ഫീസ് വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ ഹൈകോതിയെ സമീപിച്ചു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജ്മെന്‍റുകള്‍ ഹരജി നല്‍കിയത്.


സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് ഫീസ് ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു സമിതി പുതുക്കി നിശ്ചയിച്ചിരുന്നു. എം.ബി.ബി.എസ് ഫീസ് കുറച്ച്‌ അഞ്ചു ലക്ഷത്തിനും 5.25 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് തീരുമാനിച്ചത്. സ്വാശ്രയ കോളജുകള്‍ സമര്‍പ്പിച്ച ചെലവ് കണക്കും അടിസ്​ഥാനസൗകര്യങ്ങളും ഫാക്കല്‍റ്റികളുടെ എണ്ണവും പരിഗണിച്ചാണ് ഫീസ്​ നിശ്ചയിച്ചത്.




Sharing is Caring