ഫാക്ടറി ജപ്തി ഭീഷണിയില്‍; കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി


കൊല്ലം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയെയും, ജപ്‌തി ഭീഷണിയെയും തുടര്‍ന്ന് കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. കൊല്ലം നല്ലിലയില്‍ നിര്‍മലമാതാ കശുവണ്ടി ഫാക്ടറി ഉടമയാണ് സൈമണാണ് ആത്മഹത്യ ചെയ്തത്. വിവിധ ബാങ്കുകളിലായി സൈമണ് നാല് കോടിയോളം രൂപ വായ്പ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. തന്റെ വീട് ബാങ്കുകാര്‍ ജപ്തി ചെയ്യുമോയെന്ന ഭയം സൈമണ് ഉണ്ടായിരുന്നതായി പിതാവ് മാത്യു പറഞ്ഞു. താമസിച്ചിരുന്നു വീടും സ്ഥലവും പണയപ്പെടുത്തിയാണ് സൈമണ്‍ വായ്പകള്‍ എടുത്തിരുന്നത്. സൈമണും കുടുംബവും പാരമ്ബര്യമായി കശുവണ്ടി ഫാക്ടറി നടത്തുന്നവരായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി. ഫാക്ടറിക്കുള്ളിലാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.




Sharing is Caring