കോവിഡ് വൈറസിനൊപ്പം വിവിധ തരത്തിലുള്ള പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുകയാണെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 95-ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നിശ്ചദാര്‍ഢ്യം വലിയ ശക്തിയാണെന്നും, രാജ്യത്തിന് സ്വയം പര്യാപ്തത നേടാനുള്ള വലിയ അവസരമാണിതെന്നും മോദി അഭിപ്രായപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാര്‍ഷിക യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇത് വെല്ലുവിളികളുടെ കാലമാണ്. ലോകം മുഴുവന്‍ കൊറോണ വൈറസിനെ നേരിടുന്നു. ഇന്ത്യയും പോരാടുന്നു. മറ്റു നിരവധി പ്രതിസന്ധികളും നിലനില്‍ക്കുന്നു. പ്രളയം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം, ചെറിയ ചെറിയ ഭൂചലനങ്ങള്‍, അസം എണ്ണപാടങ്ങളിലെ തീ തുടങ്ങിയ പ്രതിസന്ധികളും നാം നേരിടുകയാണ്.
ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് ഈ കാലത്തെ അതിജീവിക്കാനുള്ള വഴിയെന്നും തോല്‍വി സമ്മതിച്ചാല്‍ ഒരിക്കലും പ്രശ്നങ്ങള്‍ തീരില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.













