പ​ള്ളി​ക്ക​ലാ​ര്‍ ക​ര​ക​വി​ഞ്ഞു :​തൊ​ടി​യൂ​ര്‍ പാ​ല​ത്തി​നു സ​മീ​പ​വും ചു​രു​ളി മേ​ഖ​ല​യി​ലും നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി


ക​രു​നാ​ഗ​പ്പ​ള്ളി: പ​ള്ളി​ക്ക​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ തൊ​ടി​യൂ​ര്‍ പാ​ല​ത്തി​നു സ​മീ​പ​വും ചു​രു​ളി മേ​ഖ​ല​യി​ലും നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.​ പ​ള്ളി​ക്ക​ലാ​റി​ലൂ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ജ​ലം ഒ​ഴു​കി എ​ത്തി​യ​തോ​ടെ​യാ​ണ് സ​മീ​പ പ്ര​ദേ​ശ​ങ്ങി​ലു​ള്ള കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. അ​ന്‍​പ​തി​ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ​ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍.സാ​ജി​ദ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.​


തിങ്കളാഴ്ച രാ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ തു​റ​ന്നിട്ടുണ്ട്. തൊ​ടി​യൂ​ര്‍ വേ​ങ്ങ​റ എ​ല്‍പി​എ​സ്, അ​മൃ​ത എ​ല്‍പിഎ​സ് എ​ന്നി​വി​ട​ങ്ങ​ളി​ണി​ലാ​ണ് ക്യാ​മ്ബു​ തു​ട​ങ്ങി​യ​ത്.


തൊ​ടി​യൂ​ര്‍, പാ​വു​മ്ബ, ചു​രു​ളി ഭാ​ഗ​ത്ത് പള്ളക്കലാര്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി വീടുകളില്‍ വെള്ളം കയറിയ ഒന്‍പത് കുടുംബങ്ങളെ ഫയര്‍ഫോഴ്സ് സംഘം ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ വെ​ള്ള​ത്തി​ലൂ​ടെ ലൈ​ഫ് ജാ​ക്ക​റ്റ്, ലൈ​ഫ് ബോ​യ് സ്ട്ര​ക്ച​ര്‍ എ​ന്നി​വ​യു​ടെ​ സ​ഹാ​യ​ത്താ​ല്‍ ചു​മ​ന്ന് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.



Sharing is Caring