പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനം വിജയം; പരീക്ഷാഫലം ഈ സൈറ്റുകളില്‍ അറിയാം

2021 മാർച്ചിലെ ഹയർ സെക്കന്‍ഡറി/വൊക്കേഷണൽ ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പരീക്ഷകയില്‍ 87.94 ശതമാനം വിജയം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷഫലം പ്രഖ്യാപിച്ചത്. 3,23, 802 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയം ശതമാനം.

വൈകിട്ട് നാല് മണിമുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. PRD Live, സഫലം 2021,ഐഎക്സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും www. keralaresults. nic. in, www. dhsekerala. gov. in, www. prd. kerala. gov. in, www. results. kite. kerala. gov. in, www. kerala. gov. in, https: //result. kerala. gov. in, https: //examresults. kerala. gov. in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *