കൊച്ചി: പ്രളയഫണ്ട് തട്ടിപ്പു കേസിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ് കീഴടങ്ങി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ അന്‍വറാണ് കീഴടങ്ങിയത്.
പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അന്‍വറിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പത്തരലക്ഷം രൂപയാണ് അന്‍വര്‍ തട്ടിയെടുത്തത്.

അന്‍വറിന്റെ ഭാര്യ കേസില്‍ നാലാം പ്രതിയാണ്. ഇവര്‍ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഭാര്യയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹര്‍ജി നല്കി.













