പ്ര​ധാ​ന​മ​ന്ത്രി ജ​മ്മു കാ​ഷ്മീ​രി​ല്‍; താ​ഴ്വ​ര​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ, റെ​ഡ് അ​ല​ര്‍​ട്ട്


ശ്രീ​ന​ഗ​ര്‍: ഏ​ക​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​മ്മു കാ​ഷ്മീ​രി​ലെ​ത്തി. ലേ​യി​ല്‍ എ​ത്തി​യ​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച മോ​ദി സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കാ​ഷ്മീ​ര്‍ താ​ഴ് വ​ര​യി​ലെ കി​ഷ​ന്‍​ഗം​ഗ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നു​ശേ​ഷം കാ​ര്‍​ഗി​ലി​ലെ സോ​ജി​ല ട​ണ​ല്‍ നി​ര്‍​മാ​ണ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. തു​ട​ര്‍​ന്ന് ലേ ​ടൗ​ണി​ല്‍ ല​ഡാ​ക്കി ആ​ത്മീ​യ നേ​താ​വ് കു​ശ​ക് ബ​കു​ള​യു​ടെ 100-ാം ജ​ന്‍​മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തു റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ്രീ​ന​ഗ​ര്‍, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നു​മു​ള്ള എ​ല്ലാ പോ​യി​ന്‍റു​ക​ളും സു​ര​ക്ഷാ സേ​ന അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ എ​ല്ലാം ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ളും മൊ​ബൈ​ല്‍ ബ​ങ്ക​റു​ക​ളും ഉ​യ​ര്‍​ത്തി. പോ​ലീ​സി​നും സി​ആ​ര്‍​പി​എ​ഫി​നു​മാ​ണ് സു​ര​ക്ഷ​യു​ടെ ചു​മ​ത​ല.


റം​സാ​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു മോ​ദി​യു​ടെ കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​നം. റം​സാ​ന്‍ മാ​സ​ത്തി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​മ്മു കാ​ഷ്മീ​ര്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ക​ത്തു ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, സൈ​നി​ക​ര്‍​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജ​മ്മു കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ ഭീ​ക​ര​രു​ടെ നീ​ക്കം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും ഇ​വ​ര്‍ ലോ​ണ്ടി, ബോ​ബി​യാ​ന്‍ ബോ​ര്‍​ഡ​ര്‍ ഒൗ​ട്ട്പോ​സ്റ്റ് മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ബാ​ലി​ക​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ക​ത്വ​യി​ലും ക​ര്‍​ശ​ന സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.



Sharing is Caring