ഗുജറാത്തില്‍ ട്രക്ക്​ മറിഞ്ഞ്​ 19 പേര്‍ മരിച്ചു


ബവയാലി: സിമന്‍റ്​ കടത്തുന്ന ട്രക്ക്​ കീഴ്​മേല്‍ മറിഞ്ഞ്​ 19 പേര്‍ മരിച്ചു. അപകടത്തില്‍ ഏഴ്​ പേര്‍ക്ക്​ പരി​ക്കേല്‍ക്കുകയും ചെയ്​തു. ട്രക്കില്‍ യാത്ര ചെയ്​തവരാണ്​ മരിച്ചത്​. ഭാവ്​നഗറില്‍ ബവയാലി ഗ്രാമത്തിനടുത്ത്​ ഭാവ്​നഗര്‍-അഹമ്മദാബാദ്​ ദേശീയപാതയിലാണ്​ സംഭവം.


റോഡരികിലെ കിടങ്ങിലേക്കാണ്​ ട്രക്ക്​ വീണത്​. പരിക്കേറ്റവരെ ബാവയാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ സംഭവ സ്​ഥലത്തു നിന്ന്​ ഒാടി രക്ഷപ്പെട്ടു.




Sharing is Caring