യുഎസില്‍ സ്കൂളില്‍ വെ‌ടിവയ‌്പ‌്: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 10 മരണം


വാഷിങ‌്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവയ‌്പ‌്. വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് അമേരിക്കന്‍ സമയം രാവിലെ ഒമ്പ
തോടെ വെടിവയ‌്പുണ്ടായത്.‌ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ആക്രമികളെ കുറിച്ച‌് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവയ‌്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.


നിരവധി പേര്‍ക്ക‌് പരിക്കേറ്റിട്ടുണ്ടെന്നാണ‌് സൂചന. സ‌്കൂളിലുണ്ടായ വെടിവയ‌്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. വിദ്യാര്‍ഥികളുടെയും സ്കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു. ഫെബ്രുവരിയില്‍ ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ സ്കൂളിലുണ്ടായ വെടിവയ‌്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring