പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ല്‍


കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കേ​ര​ള​ത്തി​ല്‍​ലെ​ത്തും.​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ച്ചി നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലു​മാ​യി ര​ണ്ടു ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.


ആ​ദ്യം കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തൃ​ശൂ​രി​ലേ​ക്ക് പോ​കും. കൊ​ച്ചി​ന്‍ റി​ഫൈ​ന​റി വി​ക​സ​ന പ​ദ്ധ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളാ​ണ് ഈ ​വേ​ദി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തൃ​ശൂ​രി​ല്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ യു​വ​മോ​ര്‍​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി വൈ​കി​ട്ട് ആ​റി​ന് തി​രി​കെ കൊ​ച്ചി​യി​ലെ​ത്തി ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.​ര​ണ്ടാ​ഴ്ച​യു​ടെ ഇ​ട​വേ​ള​യി​ല്‍ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.




Sharing is Caring