ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം സന്യാസിമാര്‍ക്കും നല്‍കണമെന്ന ആവശ്യവുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ സന്യാസി സമൂഹത്തില്‍നിന്ന് ഒരാളെ പോലൂം ഇതിന് പരിഗണിച്ചിട്ടില്ലെന്നും രാംദേവ് കുറ്റപ്പെടുത്തി.
അടുത്ത വര്‍ഷമെങ്കിലും ഭാരതരത്നയ്ക്കുള്ള പട്ടികയില്‍ സന്യാസി ശ്രേഷ്ഠന്മാരെയും ഉള്‍പ്പെടുത്തണം. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്, ശിവകുമാര സ്വാമി എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കുന്നതിനായി സര്‍ക്കാരിനെ സമീപിക്കുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.














