പ്ര​തി​ഷേ​ധം മ​ല​ക​യ​റി: യു​വ​തി​ക​ള്‍ തി​രി​ച്ചി​റ​ങ്ങി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ള്‍ തി​രി​ച്ച​റി​ങ്ങി. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് ഇ​വ​രെ പ​മ്ബ​യി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് മാ​റ്റു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ​യാ​യി തു​ട​ര്‍​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നാ​ണ് അ​വ​സാ​ന​മാ​യ​ത്. രേ​ഷ്മാ നി​ഷാ​ന്ത്, ഷനില എ​ന്നി​വ​രാ​ണ് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ നീ​ലി​മ​ല​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ഇ​രു​വ​രും ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി പ​മ്ബ​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നു മു​ന്നോ​ട്ടു പോ​യ യു​വ​തി​ക​ളെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, പി​ന്‍​മാ​റാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നെ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു. വ്ര​തം എ​ടു​ത്താ​ണ് ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

യു​വ​തി​ക​ള്‍​ക്കു​നേ​രെ പ്ര​തി​ഷേ​ധി​ച്ച അ​ഞ്ചു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യ​ല്ല പ​മ്ബ​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് യു​വ​തി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *