പ്രേമം ലീക്കാക്കിയാളെ തിരിച്ചറിഞ്ഞു എന്ന് അന്‍വര്‍ റഷീദ്

download (2)പ്രേമത്തിന്ററെ സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞുവെന്ന് അന്‍വര്‍ റഷീദ്. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമയുടെ കോപ്പി നാലിടത്താണ് നല്‍കിയത്. ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണെന്നാണ് അന്‍വര്‍ പറയുന്നത്. വിഷയത്തില്‍ നടപടിയുണ്ടാകാനാണ് തന്റെ ശ്രമം അല്ലാതെ വിവാദമുണ്ടാക്കാനല്ലെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു.
വ്യാജന്‍മാര്‍ പ്രചരിക്കുന്നതിനു പിന്നില്‍ സിനിമയിലേക്ക് പുതുതായി വരുന്നവരുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാരണം. പുതിയ ആളുകളെ നിയമിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തിയി്‌ല്ലെങ്കില്‍ ഇങ്ങനെയുണ്ടാകും. ലോബിയില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *