പ്രൊഫ. എസ്.എ.ആര്‍ ഗിലാനി അറസ്റ്റില്‍


ഡല്‍ഹി പ്രസ്‌ക്ലബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടു ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ഗിലാനി എന്ന എസ്.എ.ആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരേ നേരത്തെ രാജ്യദ്രോഹത്തിനു കേസെടുത്തിരുന്നു.


തിങ്കളാഴ്ച രാത്രി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ഗിലാനിയുടെ അറസ്റ്റ് ഇന്നലെ രാവിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്‌റ്റേഷനിലാണ് രേഖപ്പെടുത്തിയത്. ഈ മാസം ഒന്‍പതിനു പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയ്ക്കിടെ ശ്രോതാക്കളില്‍ ചിലര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. ഗിലാനിയെക്കൂടാതെ പേരറിയാത്ത ചിലര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന, നിയമവിരുദ്ധമായി യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.




Sharing is Caring