പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് ജീപ്പിൽ വെച്ച് കരച്ചിലോടു കരച്ചിൽ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് ജീപ്പിൽ വെച്ച് കരച്ചിലോടു കരച്ചിൽ. കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി റാന്നി തോട്ടമൺ സ്വദേശി അനന്തുവാണ് പൊലീസ് ജീപ്പിൽ കയറവേ എനിക്കെന്റെ അമ്മയെയും അച്ഛനെയും കാണണം എന്ന് പറഞ്ഞ് നിർത്താതെ കരഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വാവിട്ട് കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
‘എന്റെ അമ്മയെയും അച്ഛനെയും വിളിക്ക് പൊലീസുകാരേ, അവരെ കാണണം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവന്നാണ് പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *