പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍


മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും, ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി സനൂപിനെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന സനൂപ് വീഡിയോ കോളിനിടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി തന്നെയാണ് പൊലീസിനെ സമീപിച്ചത്. കൂടുതല്‍ പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു




Sharing is Caring