പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കുറ്റിയാട്ടൂര്‍ ചെക്കിക്കുളം മാണിയൂര്‍ പള്ളിമുക്കിലെ പുതിയപറമ്പത്ത് ഹൗസില്‍ ഹര്‍ഷാദി (34)നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ മദ്രസ അധ്യാപകനായ ഹര്‍ഷാദ് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.


ഇരിക്കൂറില്‍നിന്നും രണ്ട്മാസം മുമ്പാണ് ഇയാള്‍ ചപ്പാരപ്പടവിലെത്തിയത്. ക്ലാസില്‍വച്ച് പതിമൂന്നുവയസുള്ള മൂന്ന് പെണ്‍കുട്ടികളെയും ഒരു പതിനാലുകാരിയെയുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭയംമൂലം വിവരങ്ങള്‍ പറയാതിരുന്ന കുട്ടികള്‍ സ്‌കൂളിലെ ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പ്രധാനാധ്യാപികയുടെ സാന്നിധ്യത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടികളുടെ മൊഴിയെടുത്തു.


ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് എസ്‌ഐ കെ ദിനേശന്‍ ഉസ്‌താദിനെ അറസ്റ്റ് ചെയ്‌തു. നാല് കേസുകളില്‍ പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്്. ഇയാള്‍ക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്.



Sharing is Caring