പ്രളയദുരിതാശ്വാസം :സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം


കൊച്ചി : പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം സര്‍ക്കാരിനെ വെട്ടിലാക്കുന്നു. രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസ സഹായം നല്‍കണമെന്നും, അര്‍ഹരായവര്‍ക്കെല്ലാം ദുരിതാശ്വാസ ധനസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രളയദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ച്‌ ലഭിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചായത്ത്-റവന്യു വകുപ്പുകള്‍ സഹായങ്ങള്‍ കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും, പ്രളയ സഹായത്തിനുള്ള അപ്പീല്‍ നടപടികള്‍ എളുപ്പം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ലീഗല്‍ അതോറിറ്റിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, നിയമ സഹായങ്ങള്‍ ലഭ്യമാക്കാനുമാണ് ലീഗല്‍ അതോറിറ്റിയെ ചുമതലപെടുത്തിയത്.




Sharing is Caring