പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി


തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കഴിഞ്ഞ് പോയത്. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ ദുരിതാശ്വാസ ക്യാപുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് പോയി തുടങ്ങി. വീട് നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ക്യാംപുകളില്‍ അഭയം തുടരുകയാണ്. അതിജീവനത്തിന്റെ പാതയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയുടെ കണക്കാണിത്. അതേസമയം, 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


അതേസമയം, പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പാക്കും. പ്രത്യേക പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. പുനരധിവാസമെന്നാൽ പ്രളയക്കെടുതിയിൽ തകർന്നത് അതേപടി പുനഃസ്ഥാപിക്കലല്ല ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.


യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

10,000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കുമെന്ന് പറഞ്ഞ അദ്ദേഹം വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു. ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ സഹായം തേടും. തൊഴിലുറപ്പു പദ്ധതിക്ക് ഉൾപ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കും.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതിയുണ്ടാകും. എല്ലാ വകുപ്പുകളോടും ആക്‌ഷൻ പ്ലാൻ തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ജിഎസ്ടിയിൽ 10% സെസ് ഏർപ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. യുഎഇയിൽനിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കും. ഇതിനായി യുഎഇ സർക്കാരിനോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നു.

സ്വകാര്യ ബാങ്കുകൾ ദുരിതാശ്വാസക്യാംപുകളിൽവരെ പോയി കുടിശിക ഈടാക്കുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ പാടില്ല. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കണം. വായ്പാ തിരിച്ചടവിന്റെ പ്രയാസം കണക്കിലെടുത്തു പെരുമാറണമെന്നു ബാങ്കുകൾ നിർദേശം നൽകും.

അതേസമയം, മഴക്കെടുതി ചർച്ച ചെയ്യാൻ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിക്കും



Sharing is Caring