പ്രളയക്കെടുതി; കൂടുതല്‍ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കെ അടിയന്തര സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ തന്നെ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.
വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രഖ്യാപിച്ച സഹായത്തിന് പുറമെ 500 കോടികൂടി അനുവദിക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *