പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചു


പ്രളയത്തെ തുടര്‍ന്ന് വടക്കന്‍പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു.




Sharing is Caring