പ്രളയം മനുഷ്യനിര്‍മിതി; സര്‍ക്കാര്‍ മാപ്പുപറയണമെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ്

2018ലെ ​പ്ര​ള​യം മ​നു​ഷ്യ​നി​ര്‍മി​ത​മാ​ണെ​ന്ന പ​ഠ​ന റി​പ്പോ​ര്‍ട്ട് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ക​ളാ​ണ് പ്ര​ള​യം അ​തി​രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന റി​പ്പോ​ര്‍ട്ടിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മു​ന്‍ മ​ന്ത്രി​യും എം.​എ​ല്‍.​എ​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞ്.

2018ലെ​യും 2019ലെ​യും പ്ര​ള​യം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ള​മ​ശ്ശേ​രി. ഡാ​മു​ക​ളു​ടെ മാ​നേ​ജ്‌​മെന്‍റി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് 2018ലെ ​പ്ര​ള​യ​ത്തിെന്‍റ കെ​ടു​തി​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കേ​ര​ള ഹൈ​കോ​ട​തി നി​യ​മി​ച്ച അ​മി​ക്ക​സ്ക്യൂ​റി​യും ക​ണ്ടെ​ത്തി​യ​ത് ഇ​തോ​ടൊ​പ്പം ചേ​ര്‍ത്തു​വാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *