പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള അന്തരിച്ചു


കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള (41) അന്തരിച്ചു. അസുഖം കൂടിയതിനെ തുടര്‍ന്ന്‌ രാവിലെ 11.45 ന്‌ എറണാകുളം പിവിഎസ്‌ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പുതിയ സിനിമ വേട്ടയുടെ റിലീസിന്‌ തൊട്ടുപിന്നാലെയാണ്‌ അദ്ദേഹം കടന്നുപോയതും. ട്രാഫിക്‌ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക്‌ കയറാന്‍ കഴിഞ്ഞ അദ്ദേഹം മലയാളത്തിന്‌ വന്‍ നഷ്‌ടമാണെന്ന്‌ സിനിമാരംഗത്തെ പ്രമുഖര്‍ അനുസ്‌മരിച്ചു.
മഞ്‌ജുവാര്യരും കുഞ്ചാക്കോബോബനും നായികാനായകന്മാരായ സംവിധായകന്റെ ഏറ്റവും പുതിയചിത്രം വേട്ട ഇന്നലെ റിലീസ്‌ ചെയ്‌തിരുന്നു. വേട്ടയുടെ സെറ്റില്‍ വെച്ച്‌ തന്നെ രോഗബാധിതനായ രാജേഷ്‌പിള്ളയെ രോഗം മൂര്‍ഛിച്ച അവസ്‌ഥയിലാണ്‌ ഇന്നലെ എറണാകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.




Sharing is Caring