പ്രഭാത സവാരിക്കിടെ വീട്ടമ്മ ടാങ്കര്‍ ലോറി കയറി മരിച്ചു

തൃശൂര്‍: ചേറ്റുവ എം.ഇ.എസ് സെന്ററില്‍ പ്രഭാത സവാരിക്കു പോകുകയായിരുന്ന യുവതികളുടെ മേല്‍ ടാങ്കര്‍ ലോറി കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേറ്റുവ ചുള്ളിപ്പടിക്ക് സമീപം താമസിക്കുന്ന നീരുകെട്ടി ഷൈജുവിന്‍റെ ഭാര്യ സുബിതയാണ് മരിച്ചത്. ടാങ്കര്‍ ലോറി തട്ടിയ സുബിത ടയറിനടിയില്‍ പെട്ടുപോവുകയായിരുന്നു .

സഹയാത്രിക നാലകത്ത് പടുവിങ്ങല്‍ ജഹാംഗീറിന്‍െറ ഭാര്യ സെബിത റോഡിന് വശത്തേക്ക് തെറിച്ച്‌ വീണതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു . ഇവരെ സമീപത്തെ ടി.എം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുലര്‍ച്ചെ 5.30ന് നടക്കാനിറങ്ങുന്നതിനിടയിലാണ് സംഭവം നടന്നത് . സുബിതയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *