കോപ്പിയടി തടയാന്‍ തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി; കോളേജിനെതിരെ വ്യാപക വിമര്‍ശനം

ബംഗളൂരു: പരീക്ഷക്ക് കോപ്പിയടി തടയാന്‍ വിചിത്രമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ കര്‍ണാടകയിലെ കോളേജ് . തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ വെപ്പിച്ചുകൊണ്ടാണ് കോളേജ് അധികൃതര്‍ കുട്ടികളെ പരീക്ഷ എഴുതിപ്പിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് .

ഹാവേരിയിലെ ഭഗത് പ്രി- യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം നടന്നത് . കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളെ പെട്ടിക്കുള്ളിലാക്കിയതിന് കോളേജിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത് . സംഭവം വിവാദമായതോടെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കോപ്പിയടി തടയാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നാണ് കോളജ് മേധാവി എം.ബി. സതീഷിന്റെ വിശദീകരണം . ബിഹാറിലെ കോളേജില്‍ കോപ്പിയടി തടയാന്‍ സമാന മാര്‍ഗം സ്വീകരിച്ചപ്പോള്‍ സമൂഹമാധ്യമങ്ങള്‍ പിന്തുണ നല്‍കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *