പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചി സന്ദര്ശിക്കും


പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചി സന്ദര്ശിക്കും. 11ന് രാവിലെ പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി കൊച്ചിയില് എത്തുന്നത്.11.45ന് കലൂര് സ്റ്റേഡിയത്തില് കേന്ദ്രസര്ക്കാരിന്റെയും റെയില്വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്വഹിക്കും.


കലൂര് സ്റ്റേഡിയത്തില് നടക്കുന്ന എന്ഡിഎ റാലിയില് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും. എറണാകുളം മറൈന് ഡ്രൈവില് നടക്കുന്ന ധീവരസഭാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടികള്ക്കു ശേഷം മൂന്നരയോടെ അദ്ദേഹം കൊച്ചിയില്നിന്ന് മടങ്ങും.




Sharing is Caring