പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള നീക്കങ്ങള്‍ക്കായി രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചാണ് കൂടിക്കാഴ്ച. ബി.ജെ.പിമായുള്ള സഖ്യത്തിന് എസ്.എന്‍.ഡി.പിയില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, ഉപാധികളുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ ഉപാധികള്‍ എല്ലാം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.
ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് സഹകരിക്കുമെങ്കിലും തല്‍ക്കാലം ബി.ജെ.പിയില്‍ ചേരില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം വേണം. കേന്ദ്രകമ്മീഷനുകളിലും സംസ്ഥാനകമ്മീഷനുകളിലും യോഗം പ്രതിനിധികള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം വേണമെന്നുമുള്ള ഉപാധി വെള്ളാപ്പള്ളി ഉന്നയിക്കും. പിന്നാക്ക സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് പാക്കേജും പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സഹായവും ആവശ്യപ്പെടും.
വെള്ളാപ്പള്ളി നടേശനോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് മോദിയുമായി കൂടിക്കാഴ്ച.




Sharing is Caring