പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു

മൂന്നാര്‍: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും നിരാഹാരം അനുഷ്ഠിക്കാം.
സമരരംഗത്തേക്ക് എത്തുന്നതില്‍ നിന്നും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടയുകയും തിരിച്ചയക്കുകയുമാണെന്ന് പൊമ്പിളൈ ഒരുമൈ ആരോപിച്ചു.
ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്.
എന്തു സംഭവിച്ചാലും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് തൊഴിലാളികളുടെ തീരുമാനം. സമരക്കാര്‍ക്ക് പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി ലതിക സുഭാഷും മൂന്നാറില്‍ എത്തിയിട്ടുണ്ട്.
ഇന്നലെ സമരക്കാര്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടത്തിയവരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *