പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുന്നു മുഖ്യമന്ത്രി

ആര്‍.എസ്.എസിനെയും ശിവസേനയെയും പറയുമ്‌ബോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി.
ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ പ്രക്ഷുബ്ധമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവാണ് രാവിലെ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ ശിവസേനാ പരാമര്‍ശം പിന്‍വലിക്കണം അല്ലെങ്കില്‍ സ്പീക്കര്‍ ഇത് സഭാ രേഖകളില്‍ നിന്നും നീക്കണം എന്നിവ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
എന്നാല്‍ ഇവയൊന്നും സ്പീക്കര്‍ അംഗീകരിച്ചില്ല.

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തേക്കിറങ്ങി. എന്നാല്‍ സഭയില്‍ ഇന്നലെ നടന്നത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ അംഗങ്ങള്‍ പശ്ചാത്തപിക്കുമെന്ന് താന്‍ കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *