പ്രണയം ഉപേക്ഷിക്കന്‍ തയ്യാറാവാത്ത സ്വന്തം മകളെ അച്ഛനും അമ്മയും ചേര്‍ന്ന് ചുട്ടുകൊന്നു


ഉത്തര്‍പ്രദേശ്: പ്രണയം ഉപേക്ഷിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇരുപത്തിനാലുകാരിയായ സ്വന്തം മകളെ മാതാപിതാക്കള്‍ ജീവനോടെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുമാണ് രാജ്യത്തെ നടുക്കിയ വാര്‍ത്ത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചിരുന്നു.


എന്നാല്‍ കൊലപാതകം നടത്തിയത് മാതാപിതാക്കളാണെന്ന് ആരും തന്നെ കരുതിയിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച തന്റെ മകളെ കാമുകന്‍ ചുട്ടുകൊന്നു എന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കളൂടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ പോലീസ് ഇവരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയപ്പോഴാണ് സത്യം പുറത്തു വന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ പൊള്ളലേറ്റതും പൊലീസ് കണ്ടെത്തി.


യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തങ്ങള്‍ മകളെ മര്‍ദ്ദിച്ചിരുന്നു എന്നും ബോധരഹിതയായ മകളെ ജീവനോടെ തീകൊളുത്തുകയായിരുന്നു എന്നും മതാപിതാക്കള്‍ പിന്നീട് പൊലീസിനോട് സമ്മതിച്ചു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



Sharing is Caring