പോര്‍ബന്തറില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു


അഹമ്മദാബാദ്: ഇന്ത്യന്‍ നാവിക സേനയുടെ പൈലറ്റില്ലാ വിമാനം പോര്‍ബന്തറില്‍ തകര്‍ന്ന് വീണു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. നാവികസേനയുടെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.


എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്ന് കരുതുന്നു. അപകടത്തില്‍ ആളപയാമില്ലെന്ന് നാവികസേന അറിയിച്ചു. പോര്‍ബന്തറിലെ നാവികസേന എയര്‍ ബേസില്‍ നിന്ന്​ യാത്ര ആരംഭിച്ച ഉടന്‍ തന്നെയാണ്​ വിമാനം തകര്‍ന്നത്​. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം കൊച്ചി നേവല്‍ ബേസിലും ഇതേ പൈലറ്റില്ലാ വിമാനം തകര്‍ന്ന് വീണിരുന്നു. കൊച്ചിയിലെ വില്ലിംഗ്ടണ്‍ ദ്വീപിലായിരുന്നു അപകടം.




Sharing is Caring