പൊ​തു ഇ​ട​ങ്ങ​ള്‍ ശുചീകരിക്കാന്‍ 3,520 ലി​റ്റ​ര്‍ അ​ണു​നാ​ശി​നി കൈ​മാ​റി

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 3,520 ലി​റ്റ​ര്‍ സോ​ഡി​യം ഹൈ​പ്പോ ക്ലോ​റേ​റ്റ് ലാ​യ​നി മു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​ര്‍​ദ്ധ കെ​മി​ക്ക​ല്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​ല​ശേ​രി ക​തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​തീ​ഷ് ന​മ്ബ്യാ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സി​ന് കൈ​മാ​റി. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ര​ണ്ടു ലോ​റി​ക​ളി​ലാ​യി 176 കാ​നു​ക​ളി​ലാ​യാ​ണ് ലാ​യ​നി എ​ത്തി​ച്ച​ത്. ഇ​തി​നു​പു​റ​മെ 1,000 പി​പി​ഇ കി​റ്റു​ക​ളും സം​ഭാ​വ​ന​യാ​യി ന​ല്‍​കും. സോ​ഡി​യം ഹൈ​പ്പോ ക്ലോ​റേ​റ്റ് ലാ​യ​നി​യു​ടെ ല​ഭ്യ​ത​ക്കു​റ​വും ഉ​യ​ര്‍​ന്ന വി​ല​യും കാ​ര​ണം ജി​ല്ല​യി​ല്‍ ബ്ലീ​ച്ചിം​ഗ് സൊ​ല്യൂ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ല​ഭി​ച്ച 3,520 ലി​റ്റ​ര്‍ ലാ​യ​നി 10 ഇ​ര​ട്ടി​യാ​യി നേ​ര്‍​പ്പി​ച്ച്‌ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ത​ര​ണം ചെ​യ്യാ​നാ​കും. ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഈ ​ലാ​യ​നി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *