പൊന്നാനി എംഇഎസ് കോളേജിലെ എസ്എഫ്ഐ സമരം 45 ദിവസം പിന്നിട്ടു; സമരം കിടന്ന ഒരാളുടെ നില ഗുരുതരം

പൊന്നാനി എംഇഎസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മാനേജ്മെന്റ് ഏകപക്ഷീയാമായി പുറത്താക്കിയത് പിന്‍വലിക്കണമെന്നാവശ്യപെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം 45 ദിവസം പിന്നിട്ടു.

ആറ് ദിവസമായി നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധികാരികള്‍ ഏകപക്ഷിയമായി പുറത്താക്കിയ 11 വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവിശ്യപ്പെട്ട് എസ്എഫ്ഐ പൊന്നാനി ഏരിയ കമ്മറ്റിയാണ് 45 ദിവസമായി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്. കഴിഞ്ഞ ആഴ്ച സമരം നിരാഹാരത്തിലേക്ക് മാറിയിരുന്നു. യൂണിവേഴ്സിറ്റിയും ആര്‍ഡിഒയും പ്രശ്ന പരിഹാരത്തിന് ഇടപെട്ടിട്ടും എംഇഎസ് അധികൃതര്‍ സ്വീകരിച്ചുവരുന്ന നിലപാടിന്റെ അടിസ്ഥാനത്തിണ് സമരം അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നത്.

നിരാഹാരം സമരം ആറാം ദിവസം പിന്നിട്ടപ്പോള്‍ നിരാഹാമരിക്കുന്ന വിദ്യാര്‍ത്ഥികളായ ജിഷ്ണുവിന്റെയും വൈശാഖിന്റെയും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതില്‍ ജിഷ്ണുവിന്റെ ഗുരുതരമാണ്. ജിഷ്ണുവിന്റെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് നിരവധിപേരാണ് ദിവസവും സമരപന്തലില്‍ എത്തുന്നത്.
അകാരണമായി വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ എസ്എഫ്ഐ യൂണിവേഴ്സിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റി അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ മാസം ക്രമസമാധാന പ്രശ്ന സാധ്യതകള്‍ മുന്നില്‍ കണ്ട് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും മാനേജ്മെന്റ് ഏകപക്ഷീയമായ നിലപാടാണ് തന്നെയാണ് സ്വീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവിശ്യമായ നടപടി സ്വീകരിക്കാന്‍ അന്ന് ആര്‍ഡിഒ നിര്‍ദേശം നല്‍കിയെങ്കിലും എംഇഎസ് അധികൃതര്‍ യാതൊരു അനുകൂല നിലപാടും എടുത്തില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *